(function(w,d,s,l,i){w[l]=w[l]||[];w[l].push({'gtm.start': new Date().getTime(),event:'gtm.js'});var f=d.getElementsByTagName(s)[0], j=d.createElement(s),dl=l!='dataLayer'?'&l='+l:'';j.async=true;j.src= 'https://www.googletagmanager.com/gtm.js?id='+i+dl;f.parentNode.insertBefore(j,f); })(window,document,'script','dataLayer','GTM-NN25ZC8');

+2 സയൻസിന് ശേഷം ഇനി..

Reading Time: 2 minutes

+2 സയൻസ് വിദ്യാർത്ഥികളിൽ പലരും തങ്ങളുടെ ഭാവി ഇനി ഏത് മേഖലയിലേക്ക് കൊണ്ടുപോകണം എന്ന് ചിന്തിക്കുന്നവരാണ്. സയൻസ് വിദ്യാഭ്യാസം കൊണ്ടുള്ള പ്രധാന ഗുണം എന്തെന്നാൽ ഏതു മേഖലയിലേക്കും നിഷ്പ്രയാസം കടന്നുചെല്ലാം എന്നുള്ളതാണ്. +2 വിദ്യാഭ്യാസം കരിയറിലെ തന്നെ പ്രധാന വഴിത്തിരിവാണ് . ഭാവിയിൽ നല്ല ജീവിത നിലവാരം ഉണ്ടാക്കിയെടുക്കാൻ നല്ല ഒരു കരിയർ തിരഞ്ഞെടുക്കേണ്ടതുണ്ട്.

+2 : ഒരു വഴിത്തിരിവ്

+2 സയൻസിന് ശേഷം മിക്കവരും തിരഞ്ഞെടുക്കുന്നത് B.Tech, MBBS, Law കോഴ്സുകളാണ്. MBBS നും B.Tech നും തന്നെ നിരവധി ഉപവിഭാഗങ്ങളുണ്ട്. പ്ലസ് ടു മാർക്ക്, പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്ക് എന്നിവയാണ് ഈ പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരാൻ ഉള്ള മാനദണ്ഡം. പ്രൊഫഷണൽ കോഴ്സുകൾക്ക് സ്വതവേ പണച്ചിലവ് കൂടുതലാണ്. ഇവയല്ലാതെ സയൻസ് വിദ്യാർഥികൾക്ക് ചേരാവുന്ന ഡിഗ്രി കോഴ്സുകൾ ലഭ്യമാണ്. എന്നാൽ ഡിഗ്രി കഴിഞ്ഞ് ഒട്ടനവധി പേർക്ക് ഇനിയും ജോലി ലഭിച്ചിട്ടില്ല. ഡിഗ്രിക്ക് തുല്യമായ ഒരു പ്രൊഫഷണൽ കോഴ്സ് ആണ് CA. ഈ കോഴ്സിന് ശേഷം നിങ്ങൾക്ക് ശോഭനമായ ഭാവി ലഭിക്കുന്നതാണ്. താരതമ്യേന കുറഞ്ഞ ഫീസ് ആണ് പഠിക്കാൻ ആവശ്യമുള്ളത്.

CA എന്ത് ? എങ്ങനെ?

സാധാരണയായി വിദ്യാർഥികളും രക്ഷിതാക്കളും ചിന്തിക്കാറുള്ളത് CA പോലെ സാമൂഹിക നിലവാരം ഉയർന്ന കോഴ്സുകൾ കൊമേഴ്സ് വിദ്യാർഥികൾക്ക് മാത്രം ഉള്ളതാണ് എന്നാണ്. എന്നാൽ ഈ ധാരണ തീർത്തും തെറ്റാണ്. സയൻസ് വിദ്യാർത്ഥികൾക്ക് വളരെയധികം ശോഭിക്കാവുന്ന ഒരു മേഖലയാണിത്. പ്രധാനമായും മൂന്ന് ഘട്ടങ്ങളായി CA തരം തിരിച്ചിട്ടുണ്ട്.

  • CA foundation
  • CA Intermediate
  • CA Final

+2 കഴിഞ്ഞ ഏത് വിദ്യാർത്ഥിക്കും CA foundation പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. സയൻസ് വിദ്യാർത്ഥികൾക്കും കൊമേഴ്സ് വിദ്യാർത്ഥികൾക്കും ഒരേ പരീക്ഷ ശ്രേണിയാണ് പിന്തുടരേണ്ടത്.

പാഠ്യപദ്ധതി:

  1. Principles and Practices of Accounting Mercantile law and General English.
  2. Business Mathematics, Logical reasoning of statistics.
  3. Business economics, business and commercial Knowledge.

ഒന്നും രണ്ടും പേപ്പറുകൾ സബ്ജക്ടീവ് രീതിയിലും മൂന്നും നാലും പേപ്പറുകൾ ഒബ്ജക്ടീവ് രീതിയിലും പരീക്ഷ നടത്തുന്നു. ഇതിൽ തന്നെ Mercantile Law എന്ന വിഷയം എല്ലാ വിദ്യാർത്ഥികൾക്കും പുതിയ ഒന്നാണ്. ഇതിൽ പ്രധാനമായും കമ്പനി നിയമങ്ങൾ, Contract Act, Sales of Goods and Partnership Act എന്നിവയാണ് പ്രതിപാദിക്കുന്നത്. ഇത് General English എന്ന വിഷയവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. Business mathematics ഉം Logical reasoning ഉം സയൻസ് വിദ്യാർത്ഥികൾക്ക് വളരെ സുഗമമായി എഴുതിയെടുക്കാം. കാരണം ഗണിതശാസ്ത്ര വിഷയങ്ങളിൽ മികച്ച അറിവുള്ളവർക്ക് ഈ പേപ്പർ നല്ല രീതിയിൽ കൈകാര്യം ചെയ്യാം. മൂന്നും നാലും വിഷയങ്ങൾക്ക് 20 മാർക്ക് വീതമാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പേപ്പർ ഒന്നാമത്തെ പേപ്പറായ Principles and Practices of accounting ആണ്. കൊമേഴ്സ് വിദ്യാർത്ഥികൾക്ക് ഈ വിഷയവുമായി ബന്ധമുണ്ട്. എന്നാൽ ഗണിത ശാസ്ത്ര അവബോധവും ഒപ്പം താൽപ്പര്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഈ പേപ്പർ സുഗമമായി കൈകാര്യം ചെയ്യാം.

നിശ്ചിത കാലയളവിൽ ഒരു സ്ഥാപനത്തിൽ നടക്കുന്ന പണമിടപാട് രേഖപ്പെടുത്തുക എന്നതാണ് ഒരു അക്കൗണ്ടൻ്റിൻ്റെ കടമ. ചാറ്റേഡ് അക്കൗണ്ടൻ്റിൻ്റെ ചുമതലയും സ്ഥാനവും ഇതിലും ഒരുപടി മുകളിലാണ്. സാമ്പത്തിക വിഷയങ്ങളിൽ ഗണിതം ഒരു പ്രത്യേക വിഷയം ആയതിനാൽ സയൻസ് വിദ്യാർത്ഥികൾക്ക് ഇത് എളുപ്പം മനസ്സിലാക്കാം.

CA: ഒരു മികച്ച ഭാവി

ഈ സർട്ടിഫിക്കേഷൻ ലഭിച്ചവർക്ക് ഫിനാൻസ് മാനേജർ, അക്കൗണ്ട്സ് ഓഫീസർ പോലെയുള്ള ഉയർന്ന തസ്തികകളിൽ ജോലി നേടാം.

  • പ്രവൃത്തി പരിചയം കൂടുമ്പോൾ ഗണ്യമായ ശമ്പള വർദ്ധനവ് ഉണ്ടാകും
    വിദേശത്തും സ്വദേശത്തും ജോലി നേടാം
  • സമൂഹത്തിലും കുടുംബത്തിലും കൂട്ടുകാർക്കിടയിലും ഉയർന്ന നിലവാരം

Northern coalfields Limited (NCL), Uranium Coiporation of India Limited (UCIL) തുടങ്ങിയ മികവാർന്ന റിക്രൂട്ടേഴ്സും ഈ മേഖലയുടെ ഭാഗമാണ്. ഇത്തരം കമ്പനികൾക്ക് നല്ലൊരു കരിയർ നിങ്ങൾക്ക് നൽകാനാകും.

കുറഞ്ഞ ചിലവിൽ പഠിച്ച് നല്ല ശമ്പളമുള്ള ജോലി നേടാം.

മികച്ച കരിയറിലേക്കുള്ള വാതിൽ

താൽപ്പര്യവും കഴിവും ഉപയോഗിച്ച് ഈ മേഖലയിൽ അനവധി സാധ്യതകൾ കണ്ടെത്താനും ഉയരങ്ങൾ കീഴടക്കാനും സാധിക്കും. Momentum Academy For Advanced Studies നിങ്ങളെ കുറഞ്ഞ ചിലവിൽ ഈ ലക്ഷ്യം കീഴടക്കാൻ സഹായിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ജീവിതം CA ജോലിയിലൂടെ നേടാം.


Also read

ബിരുദത്തിന് ശേഷം CA തിരഞ്ഞെടുക്കുമ്പോൾ !

CA കരിയറിനായി തിരഞ്ഞെടുക്കുന്ന കുട്ടികൾ പ്ലസ്ടുവിന് ശേഷമോ അല്ലെങ്കിൽ ബിരുദത്തിന് ശേഷമോ ആയിരിക്കും CA തെരഞ്ഞെടുക്കുന്നത്. പ്ലസ്ടുവിന് ശേഷം CAയ്ക്ക് ചേരുന്ന വിദ്യാര്ഥികൾ CA യുടെ ഫൗണ്ടേഷൻ […]

CA Vs CMA

കോഴ്സ് സ്ട്രക്ച്ചർ CA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു. CA ഫൗണ്ടേഷൻ CA ഇന്റർമീഡിയറ്റ് CA ഫൈനൽ കൂടെ മൂന്നു വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും പ്ലസ് […]

അധികമാർക്കുമറിയാത്ത CMA കോഴ്സ് ; പഠിച്ചാൽ മികച്ച കരിയർ ഉറപ്പ് !

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകൾ ഇന്ന് നിലവിലുണ്ട്. എന്നാലും മിക്കവാറും എല്ലാ വിദ്യാർത്ഥികളും പൊതുവായി എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സുകൾ പഠിച്ച് പിന്നീട് ജോലിക്കായി […]