CA കരിയറിനായി തിരഞ്ഞെടുക്കുന്ന കുട്ടികൾ പ്ലസ്ടുവിന് ശേഷമോ അല്ലെങ്കിൽ ബിരുദത്തിന് ശേഷമോ ആയിരിക്കും CA തെരഞ്ഞെടുക്കുന്നത്. പ്ലസ്ടുവിന് ശേഷം CAയ്ക്ക് ചേരുന്ന വിദ്യാര്ഥികൾ CA യുടെ ഫൗണ്ടേഷൻ കോഴ്സിനാണ് ചേരുക. ബിരുദം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നേരിട്ട് CA ഇന്റെർമീഡിയറ്റ് കോഴ്സിലേക്ക് ഡയറക്റ്റ് എൻട്രി ആയി ചേരാവുന്നതാണ്. കരിയറിൽ ഉയർന്ന ജോലിയും ആകർഷമായ സാലറിയും ആഗ്രഹിക്കുന്നവർ CA തിരഞ്ഞെടുക്കുന്നു. നല്ലൊരു ശതമാനം വിദ്യാർത്ഥികൾ ബിരുദത്തിന് ശേഷവും CAയ്ക്ക് ചേരുന്നു.
ബിരുദത്തിന് ശേഷം CA യ്ക്ക് ചേരുന്നതിന്റെ പ്രധാന കാരണം CAയുടെ ഉയർന്ന ജോലി സാധ്യതയാണ്. ബിരുദം പാസ്സായതുകൊണ്ട് മാത്രം മിക്കപ്പോഴും അവർക്ക് പ്രതീക്ഷിച്ച ജോലി ലഭിക്കുന്നില്ല. പ്ലസ്ടുവിനു ശേഷം കോഴ്സുകളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം തൊഴിൽ സാധ്യത കുറഞ്ഞ കോഴ്സുകൾ എടുക്കുന്ന അനവധി കുട്ടികൾ ഉണ്ട്. എല്ലാ ഡിഗ്രി കോഴ്സുകളും ജോലി ഉറപ്പു നല്കുന്നില്ലന്നിരിക്കെ, ഉയർന്ന കരിയർ സ്വപ്നം കാണുന്നവർക്ക് CA പഠിച്ച് നല്ല ജോലി സ്വന്തമാക്കുകയും ചെയ്യാം. ഒറ്റ തവണ കൊണ്ട് തന്നെ പാസ്സാകുകയാണെങ്കിൽ 3- 3 .5 വർഷം കൊണ്ട് CA ആകാം.
Table of contents
യോഗ്യത
കോമേഴ്സ് ഗ്രൂപ്പിൽ നിന്നും ബിരുദമോ ബിരുദാനന്തര ബിരുദമോ പാസായവർക്ക് CA യ്ക്ക് ചേരാൻ മിനിമം 55 % മാർക്കെങ്കിലും വേണം. മറ്റ് വിഷയങ്ങളിൽ നിന്നുള്ളവരാണെങ്കിൽ 60 % മാർക്കും വേണം.
CAയ്ക്ക് പ്രാക്ടിക്കൽ ട്രെയിനിങ് തുടങ്ങി 9 മാസം കഴിഞ്ഞു Intermediate പരീക്ഷ എഴുതാവുന്നത് ആണ്.
ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നതിന് മുമ്പ് 100 മണിക്കൂർ സമയത്തെ ഇൻഫർമേഷൻ ടെക്നോളജി പരിശീലനം പൂർത്തിയാക്കണം.
35 മണിക്കൂർ സമയത്തെ orientation പ്രോഗ്രാമും അത്യവശ്യമാണ്.
കോഴ്സ് പൂർണമാകുന്നത് മിനിമം മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കുമ്പോൾ ആണ് .
ബിരുദത്തിന് ശേഷം CA തിരഞ്ഞെടുക്കുന്നത്
വിദ്യാർത്ഥികൾ പ്രവേശന ഫോം പൂരിപ്പിച്ച് ICAI യ്ക്ക് സമർപ്പിക്കണം. ഓൺലൈനിലും ഇത് ചെയ്യാൻ കഴിയും.
മാർക്ക് ഷീറ്റിന്റെ കോപ്പിയും അതോടൊപ്പം ഉണ്ടാവണം.
രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. ഓൺലൈനായി സമർപ്പിക്കുമ്പോൾ 100 രൂപ മൊത്തം ഫീസിൽ നിന്ന് ഒഴിവാക്കും.
CA Intermediate സാധാരണയായി വർഷത്തിൽ രണ്ടുതവണ ആയി നവംബർ, ഏപ്രിൽ മാസങ്ങളിലാണ് നടക്കുന്നത്.
ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നതിന് മുമ്പ് ITT യും ഓറിയന്റേഷൻ പ്രോഗ്രാമും പൂർത്തിയാക്കണം.
ഡയറക്റ്റ് എൻട്രി വഴിയുള്ള രജിസ്ട്രേഷൻ ഫീസ്
ഡയറക്റ്റ് എൻട്രിയിലൂടെ CA ഇന്റർമീഡിയറ്റ്നു ചേരാൻ വിദ്യാർത്ഥികൾ രജിസ്ട്രേഷൻ ഫീസ് ആയി 18,200 രൂപ അടയ്ക്കണം.