ഉന്നത ജോലിയും ആകർഷകമായ ശമ്പളവും ആഗ്രഹിക്കാത്തവരുണ്ടോ? തീരുമാനങ്ങൾ ഉറച്ചതെങ്കിൽ നിങ്ങൾക്കും സ്വന്തമാക്കാം !

Reading Time: 2 minutes

മികച്ച ഒരു ജോലിയും ആകർഷകമായ ശമ്പളവും ഏതൊരാളിന്റെയും സ്വപ്നമാണ്. അതുകൊണ്ട് പത്താം ക്ലാസ് കഴിയുമ്പോൾ തന്നെ കുട്ടികൾ അവർ ചെയ്യാനാഗ്രഹിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട പ്ലസ് ടു വിഷയം തിരഞ്ഞെടുക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലിയുടെ അനിവാര്യത വിദ്യാർത്ഥികളും മാതാപിതാക്കളും നന്നായി മനസ്സിലാക്കുന്നത് കൊണ്ട് തന്നെ പ്ലസ് ടു വിന് കോമേഴ്സ് എടുക്കാനാണ് കൂടുതൽ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത്. പ്ലസ് ടു വിലെ ആകർഷകമായ ഒരു കോഴ്സ് ആയി കോമേഴ്സ് മാറിയിരിക്കുന്നു. കാരണം ജോലിയും സാധാരണക്കാരന് താങ്ങാനാവുന്ന ഫീസും ഉറപ്പാക്കാനാവുന്ന നിരവധി കോഴ്സുകൾ പ്ലസ് ടു കോമേഴ്സിന് ശേഷം തിരഞ്ഞെടുക്കാനാവും.

കോമേഴ്സിന് ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണം?

ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ വളരെ നിർണ്ണായകമായ ഘട്ടമാണ് പ്ലസ്ടു വിന് ശേഷമുള്ള കോഴ്സുകളുടെ തിരഞ്ഞെടുക്കൽ. തൊഴിലില്ലായ്മ വളരെ വലിയൊരു പ്രശ്നമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജോലി ഉറപ്പാക്കുന്ന കോഴ്സുകൾ പഠിക്കാൻ കുട്ടികൾ താൽപര്യപ്പെടുന്നു. പ്ലസ് ടു കോമേഴ്സിന് ശേഷം ജോലി ഉറപ്പ് നൽകുന്ന കോഴ്സുകളാണ് B.Com, BBA, ACCA, CS, CMA, CPA, BAT, CA, BMS, Bachelor of Hotel Management എന്നിവ. ഇതിൽ തന്നെ CA, CMA കോഴ്സുകൾക്ക് കൂടുതൽ ഗ്ലാമറുണ്ട്.

CA നിങ്ങളുടെ ബെസ്റ്റ് ഓപ്ഷനാവുന്നതെങ്ങനെ?

കോമേഴ്സ് പ്ലസ് ടു ക്കാർക്ക് അൽപ്പമൊന്ന് പരിശ്രമിച്ചാൽ എത്തിപ്പിടിക്കാവുന്ന മികച്ച കോഴ്സാണ് CA. കാരണം കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞാൽ സുവർണ്ണാവസരണങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഉയർന്ന ശമ്പളവും ഉത്തരവാദിത്വവും സ്വീകാര്യതയുമുള്ള കോഴ്സുകൂടിയാണ് ചാർട്ടേഡ് അക്കൗണ്ടൻസി. ഇത് ഏറ്റവും ആകർഷമായ കോഴ്സാകുന്നതിന്റെ കാരണവും കോമേഴ്സുമായി ബന്ധപ്പെട്ട കോഴ്സുകളിൽ ഏറ്റവും ഉയർന്ന കോഴ്സ് ആയിട്ട് പോലും ഫീസ് താരതമ്യേന ഏറ്റവും കുറവായതുകൊണ്ടാണ്. CA പഠിക്കുമ്പോൾ ബുക്കുകൾ, പരീക്ഷ ഇവയുടെയെലാം ഫീസ് തീരെ കുറവായതുകൊണ്ട് സാദാരണ കുടുംബത്തിൽ നിന്നുള്ള കുട്ടികൾക്ക് പോലും ഈ കോഴ്സ് പഠിക്കാൻ സാധിക്കും. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സ്റ്റൈപന്റും സ്വന്തമാക്കാനാകുന്നു.

എങ്ങനെ പഠിക്കാം CA?

പ്ലസ് ടുവിലെ റിസൾട്ട് വന്ന ശേഷം, ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാൻ ആദ്യ ഘട്ടമായ ഫൗണ്ടേഷന് രജിസ്റ്റർ ചെയ്യാം. ഫൗണ്ടേഷൻ പാസായാൽ ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഇന്ററിൽ രണ്ടു ഗ്രൂപ്പിലായി എട്ട് പേപ്പറുകളാണ് പഠിക്കാനുള്ളത്. കൂടാതെ 100 മണിക്കൂർ ദൈർഖ്യമുള്ള ഓറിയൻന്റേഷൻ പ്രോഗ്രാമും ചെയ്തു തീർക്കണം. ഒൻപത് മാസത്തെ പഠനത്തിന് ശേഷം പരീക്ഷയെഴുതാം. മറ്റ് കോമേഴ്സ് ഡിഗ്രികളുടെ അതേ വാല്യൂ ആണ് ഇന്ററിനും ഉള്ളത്. അതുകൊണ്ട് തന്നെ ഡിഗ്രി കഴിഞ്ഞവർ CA എടുത്താൽ ഡയറക്റ്റ് ആയി ഇന്ററിലേക്ക് കടക്കാവുന്നതാണ്. അതിനു ശേഷമായി ആർട്ടിക്കിൾഷിപ്പായി ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കീഴിൽ 3 വർഷത്തെ പ്രാക്ടീസിന് ശേഷമാണ് ഫൈനൽ എഴുതുന്നത്. ഫൈനലിന് രണ്ട് ഗ്രൂപ്പുകളിലായി എട്ട് പേപ്പർ ആണുള്ളത്. ഫൈനൽ പരീക്ഷകൾ പാസാവുകയും ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കുകയും ചെയ്തവർക്ക് CA ഇന്സ്ടിട്യൂട്ടിന്റെ അംഗത്വത്തിന് അപേക്ഷിക്കാം.

ഇന്സ്ടിട്യൂറ്റ് അംഗത്വം ലഭിച്ചാൽ ഫിനാൻസ് ഹെഡ് ആയി ജോലി നോക്കാവുന്നതാണ്. അതല്ലെങ്കിൽ സ്വന്തമായി പ്രാകടീസ് ചെയ്യുകയുമാവാം. സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന് ലക്ഷങ്ങൾ സമ്പാദിക്കാം. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും നിരവധി തൊഴിൽ സാധ്യതകളാണ് CA യ്ക്കുള്ളത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ.

ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ അവസരങ്ങൾ.

ആദായ നികുതി നിയമപ്രകാരവും കമ്പനി നിയമപ്രകാരവും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്ന ജോലി ചാർട്ടേഡ് അക്കൗണ്ടന്റുകളുടേതാണ്. ഏതൊരു കമ്പനിയുടെയും അവസാന തീരുമാനം CA യുടേതാണ്. CA യുടെ ഒപ്പോടുകൂടിയാണ് ഗവൺമെന്റിന് പേപ്പറുകൾ സമർപ്പിക്കുന്നത്. ഓരോ ദിവസവും പുതിയ പുതിയ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ സ്ഥാപനങ്ങളിലെല്ലാം അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ വർക്കുകൾ ചെയ്യാൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാർ വേണം. CA കോഴ്സ് പൂർത്തിയാകാത്തവർക്ക് കൂടി നല്ല ജോലി കിട്ടുന്നുണ്ടെങ്കിൽ ഈ ജോലിയുടെ ഡിമാൻഡ് എത്രയാണെന്ന് മനസ്സിലാക്കാമെന്നതേയുള്ളൂ. വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ അക്കൗണ്ടുകൾ എഴുതുകയും ഫിനാൻഷ്യൽ സ്റ്റേറ്റ് മെന്റ് അക്കൗണ്ടിംഗ്, കമ്പനികളുടെയും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളുടെയും രൂപീകരണം, ലിക്വഡേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളും ആദായനികുതി, സേവന നികുതി, റിട്ടേർണുകൾ തയ്യാറാക്കുന്നതടക്കമുള്ള ടാക്സേഷൻ ജോലികൾ, ഓഡിറ്റിംഗ് തുടങ്ങി വിശാലവും അത്യന്താപേക്ഷിതവുമായ സേവനങ്ങളാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാർ നൽകുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലകളിൽ നിരവധി തൊഴിലവസരങ്ങളാണ് നാൾക്കുനാൾ വർധിച്ചുവരുന്നത്.

ജോലി, അംഗീകാരം, സാലറി.

നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സേവനം വളരെ ആത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കരിയറിൽ മികച്ച സാധ്യതകൾ തിരയുന്നവർക്ക് അനുയോജ്യമായ ഏറ്റവും നല്ല കോഴ്സാണ് CA. ഒരു സ്ഥാപനത്തിലെ ലോവർ, മിഡിൽ, ടോപ് ലെവൽ മാനേജ്മെന്റുകളുടെ ഫിനാൻഷ്യൽ, അക്കൗണ്ട്സ്, ടാക്സേഷൻ കാര്യങ്ങളിലോ മറ്റ് തീരുമാനങ്ങളിലോ അവസാന തീർപ്പ് കൽപ്പിക്കുന്നത് ചാർട്ടേഡ് അക്കൗണ്ടന്റാണ്. വളരെ ബഹുമാനിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ ജോലിയാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റേത്. താരതമ്യേന ഏറ്റവും കുറവ് ഫീസിൽ പഠിച്ച് വിദേശത്തോ സ്വദേശത്തോ ജോലി വളരെ ആകർഷകമായ സാലറിയിൽ ജോലി ചെയ്യാം. അഡ്വക്കേറ്റ്സും ഡോക്ടർമാരും സ്വയം പ്രാക്ടീസ് ചെയ്യുന്നതുപോലെ ചാർട്ടേഡ് അക്കൗണ്ടന്റ്സിനും സ്വയം പ്രാക്ടീസ് ചെയ്ത് വീട്ടിലിരുന്ന് എത്ര നാൾ വേണമെങ്കിലും സമ്പാദിക്കുകയും ചെയ്യാം.


Also read

ബിരുദത്തിന് ശേഷം CA തിരഞ്ഞെടുക്കുമ്പോൾ !

CA കരിയറിനായി തിരഞ്ഞെടുക്കുന്ന കുട്ടികൾ പ്ലസ്ടുവിന് ശേഷമോ അല്ലെങ്കിൽ ബിരുദത്തിന് ശേഷമോ ആയിരിക്കും CA തെരഞ്ഞെടുക്കുന്നത്. പ്ലസ്ടുവിന് ശേഷം CAയ്ക്ക് ചേരുന്ന വിദ്യാര്ഥികൾ CA യുടെ ഫൗണ്ടേഷൻ […]

CA Vs CMA

കോഴ്സ് സ്ട്രക്ച്ചർ CA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു. CA ഫൗണ്ടേഷൻ CA ഇന്റർമീഡിയറ്റ് CA ഫൈനൽ കൂടെ മൂന്നു വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും പ്ലസ് […]

അധികമാർക്കുമറിയാത്ത CMA കോഴ്സ് ; പഠിച്ചാൽ മികച്ച കരിയർ ഉറപ്പ് !

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകൾ ഇന്ന് നിലവിലുണ്ട്. എന്നാലും മിക്കവാറും എല്ലാ വിദ്യാർത്ഥികളും പൊതുവായി എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സുകൾ പഠിച്ച് പിന്നീട് ജോലിക്കായി […]